
ശമ്പളം കൃത്യമായി ലഭിച്ചു തുടങ്ങിയതിന് ശേഷം കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രവർത്തനം മെച്ചപ്പെട്ടു- മന്ത്രി കെ.ബി ഗണേഷ് കുമാർ
- ഇനിമുതൽ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ എല്ലാം എ ഐ അധിഷ്ഠിത സോഫ്റ്റ് വെയർ വഴിയാണ്
തിരുവനന്തപുരം: ശമ്പളം കൃത്യമായി ലഭിച്ചു തുടങ്ങിയതിന് ശേഷം കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രവർത്തനം മെച്ചപ്പെട്ടുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ഇക്കുറി ഓണത്തിന് ജീവനക്കാർക്ക് ശമ്പളത്തിനൊപ്പം ബോണസും നൽകുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസിയിൽ ഇനി ആർക്കും അഴിമതി നടത്താൻ കഴിയില്ലയെന്നും, എല്ലാ പ്രവർത്തനങ്ങളും സോഫ്റ്റ്വെയർ വഴിയാക്കിയെന്നും, ഓരോ ചെലവും വരവും സിഎംഡിക്ക് തത്സമയം കാണാൻ കഴിയുമെന്നും, കെഎസ്ആർടിസിയുടെ 58 ഓളം അക്കൗണ്ടുകൾ ഒഴിവാക്കി ഒറ്റ അക്കൗണ്ടിലേക്ക് ഇടപാടുകൾ മാറ്റിയെന്നും, കെഎസ്ആർടിസിയിൽ നടപ്പാക്കിയ 50 പരിഷ്കാരങ്ങളും വിജയിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

ഇനിമുതൽ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ എല്ലാം എ ഐ അധിഷ്ഠിത സോഫ്റ്റ് വെയർ വഴിയാണ്. സോഫ്റ്റ് വെയർ വാങ്ങിയെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേൺ, കളക്ഷൻ, വണ്ടിയുടെ സ്ഥാനം എന്നിവ സോഫ്റ്റ്വെയർ വഴി അറിയാം. സോഫ്റ്റ് വെയർ നിർദ്ദേശം അനുസരിച്ച് മുന്നോട്ട് പോയാൽ കെഎസ്ആർടിസിയുടെ നഷ്ടം 50% ആയി കുറയുമെന്ന് മന്ത്രി അറിയിച്ചു. കെ എസ് ആർ ടി സി ഐ ഓഫീസാക്കി മാറ്റും. പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ കഴിയും. 3500 ജീവനക്കാരുടെ പരാതികൾ കെട്ടിക്കിടക്കുന്നു. ഈ ഓഫീസ് ആകുന്നതോടെ പരാതികൾ പകുതിയായി കുറയുമെന്നും മന്ത്രി പറഞ്ഞു.
