മഹാകുംഭ മേളയിൽ മാലവിറ്റ് വൈറലായ മൊണാലിസ ഇനി മലയാള സിനിമയിൽ നായിക

മഹാകുംഭ മേളയിൽ മാലവിറ്റ് വൈറലായ മൊണാലിസ ഇനി മലയാള സിനിമയിൽ നായിക

  • അരങ്ങേറ്റം കൈലാഷിനൊപ്പം

ഹാകുംഭ മേളയിൽ മാലവിറ്റ് സോഷ്യൽ മീഡിയയിൽ വൈറലായ മൊണാലിസ മലയാള സിനിമയിൽ നായികയായി എത്തുന്നു.നായകൻ നടൻ കൈലാഷാണ് . നാഗമ്മ എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ അവസാനത്തോടെ തുടങ്ങും. ശങ്കർ നായകനായ ഹിമുക്രിക്ക് ശേഷം ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചിത്രത്തിന്റെ പൂജയുടെ ദൃശ്യങ്ങൾ മൊണാലിസ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

പ്രയാഗ് രാജിൽ മഹാകുംഭമേളയിൽ മാലവിൽക്കുന്നതിനിടെ ഒരാൾ പകർത്തിയ ചിത്രങ്ങളിൽ നിന്നാണ് മോനി ഭോസ്ലെ എന്ന മൊണാലിസ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )