മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിക്കുന്നവർക്ക് എതിരെ ദുബായ് മാതൃകയിലുള്ള കർശന ശിക്ഷാ നിയമം കേരളത്തിൽ നടപ്പാക്കാൻ ആലോചിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിക്കുന്നവർക്ക് എതിരെ ദുബായ് മാതൃകയിലുള്ള കർശന ശിക്ഷാ നിയമം കേരളത്തിൽ നടപ്പാക്കാൻ ആലോചിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

മുൻ മുഖ്യമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന അന്തരിച്ച, സി.എച്ച്. മുഹമ്മദ് കോയയുടെ സ്‌മരണക്കായുള്ള, സി.എച്ച്. രാഷ്ട്രസേവാ പുരസ്ക‌ാരം, ദുബൈയിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

ദുബായ്: മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിക്കുന്നവർക്ക് എതിരെ ദുബായ് മാതൃകയിലുള്ള കർശന ശിക്ഷാ നിയമം കേരളത്തിൽ നടപ്പാക്കാൻ ആലോചിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദുബൈയിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്ക് എതിരെ നിയമം വളരെ കർശനമാണ്. നിരവധി പേരാണ് കേരളത്തിലെ റോഡുകളിൽ, ഇപ്രകാരം മരിക്കുന്നത്. അതിനാൽ ഈ മാതൃക കേരളത്തിലും നടപ്പാക്കാൻ ആലോചിക്കുകയാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന അന്തരിച്ച, സി.എച്ച്. മുഹമ്മദ് കോയയുടെ സ്‌മരണക്കായുള്ള, സി.എച്ച്. രാഷ്ട്രസേവാ പുരസ്ക‌ാരം, ദുബൈയിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം പൊതുരംഗത്തെയും പാർലമെന്ററി രംഗത്തെയും ചെന്നിത്തലയുടെ ദീർഘകാല സേവനങ്ങളും മികച്ച സംഭാവനകളും മുൻനിർത്തിയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

അതിനിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കുറിച്ച ഇംഗ്ലീഷ് പുസ്‌തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഷാർജ റൂളേഴ്‌സ് കോർട്ട് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്‌ദുറഹ്മാൻ അൽഖാസിമി പ്രകാശനം നിർവഹിച്ചു. ബുക്ക് അതോറിറ്റി സി.ഇ.ഒ അഹമ്മദ് റക്കാദ് ആൽ അംരി ആദ്യകോപ്പി സ്വീകരിച്ചു.

‘രമേശ് ചെന്നിത്തല- ഓർമചെപ്പിലെ ഏടുകൾ’ എന്ന പേരിൽ ലോകോളേജ് സഹപാഠിയായ അജയ് മേനോൻ എഴുതിയ പുസ്‌തകമാണ് ഇംഗ്ലീഷിൽ പുറത്തിറക്കിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )