ഓണാഘോഷം നടത്തി എസ്‌ എആർബിടിഎം പൂർവ വിദ്യാർത്ഥി കൂട്ടായ്മ ‘കൂട്ട് ‘

ഓണാഘോഷം നടത്തി എസ്‌ എആർബിടിഎം പൂർവ വിദ്യാർത്ഥി കൂട്ടായ്മ ‘കൂട്ട് ‘

  • പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ടിന്റെ ഈ വർഷത്തെ ഓണാഘോഷം പുറക്കാട് ശാന്തി സദനിൽ വെച്ച് ആഘോഷിച്ചു

കൊയിലാണ്ടി: എസ് എ ആർ ബി ടി എം ഗവണ്മെന്റ് കോളേജ് കൊയിലാണ്ടി പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ടിന്റെ ഈ വർഷത്തെ ഓണാഘോഷം പുറക്കാട് ശാന്തി സദനിൽ വെച്ച് ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത ഫൈബർ ആർട്ടിസ്റ്റ് ബാബു കോളപ്പുള്ളി നിർവഹിച്ചു. ചടങ്ങിന് കൂട്ട് പ്രസിഡന്റ്‌ ഷിജിത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പ്രമുഖ മിമിക്രി, സിനിമ താരം മധുലാലിനെയും പ്രശസ്ത നാടൻ പാട്ട് കലാകാരൻ അജീഷ് മുച്ചുകുന്നിനെയും ആദരിച്ചു. ശാന്തി സദൻ മാനേജർ അബ്ദുൽ സലാം ഹാജി ആമുഖ പ്രസംഗം നടത്തി. അസീസ് മാസ്റ്റർ, സി അശ്വനി ദേവ്, പ്രോഗ്രാം കമ്മിറ്റി കൺവീനവർ ബിനു വി. വി മേലൂർ എന്നിവർ പങ്കെടുത്തു.ശാന്തി സദൻ പ്രിൻസിപ്പൽ ഇൻ ചാർജ് മനീഷ ടീച്ചർ സ്വാഗതവും സി. വി രാജേഷ് നന്ദിയും രേഖപ്പെടുത്തി. ശേഷം കലാപരിപാടികൾ അരങ്ങേറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )