
സപ്ലൈകോയുടെ ഓണച്ചന്തയിൽ 265 കോടി രൂപയുടെ വിൽപ്പന
- കേരളത്തിലെ ജനങ്ങൾ സപ്ലൈകോയെ സ്വീകരിച്ചതിന്റെ ഭാഗമായാണ് ഈ നേട്ടമെന്നു മന്ത്രി ജി ആർ അനിൽ അറിയിച്ചു
തിരുവനന്തപുരം: സപ്ലൈകോയുടെ ഓണച്ചന്തയിൽ 265 കോടി രൂപയുടെ വിൽപ്പന. കഴിഞ്ഞ ദിവസം മാത്രം 16 കോടിയുടെ റെക്കോർഡ് വിൽപ്പനയാണ് നടന്നത്. കേരളത്തിലെ ജനങ്ങൾ സപ്ലൈകോയെ സ്വീകരിച്ചതിന്റെ ഭാഗമായാണ് ഈ നേട്ടമെന്നു മന്ത്രി ജി ആർ അനിൽ അറിയിച്ചു.

സപ്ലൈകോ ചന്ത ആരംഭിച്ച വെറും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. പൊതു വിപണിയിലെ വിലക്കയറ്റം തടയാൽ ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാൻ ഓണചന്തകൾക്ക് ആരംഭിച്ചിട്ടുള്ളത്.
CATEGORIES News
