സംസ്ഥാനത്തെ സ്വർണ്ണവില സർവകാല റെക്കോർഡിലേക്ക്; പവന് 76,000 കടന്നു

സംസ്ഥാനത്തെ സ്വർണ്ണവില സർവകാല റെക്കോർഡിലേക്ക്; പവന് 76,000 കടന്നു

  • ഗ്രാമിന് 150 രൂപയുടെ വർധനയാണ് ഉണ്ടായത്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് വർധന. ചരിത്രത്തിലാദ്യമായി പവന്റെ വില 76,000 കടന്നു. ഗ്രാമിന് 150 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന് 150 രൂപ വർധിച്ച് 9620 രൂപയിലെത്തി. ഒരു പവന് 1200 രൂപയുടെ വർധനവാണ് ഉണ്ടായത്.

ഒരു പവൻ സ്വർണത്തിൻ്റെ പുതിയ വില 76,960 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 120 രൂപ വർധിച്ചു. 7895 രൂപയാണ് ഉയർന്നത്. 14 കാരറ്റിൻ്റെ വില 6,145 രൂപയിലും ഒമ്പത് കാരറ്റിന്റെ്റെ വില 3970ലും തുടരുകയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് ഒരു രൂപയുടെ വർധനവുണ്ടായി. 128 രൂപയായാണ് വില ഉയർന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )