ജി എസ് ടി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു; ജീവൻ രക്ഷാ മരുന്നുകൾക്കും ആരോഗ്യ – ലൈഫ് ഇൻഷുറൻസിനും ജി എസ് ടി ഒഴിവാക്കി

ജി എസ് ടി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു; ജീവൻ രക്ഷാ മരുന്നുകൾക്കും ആരോഗ്യ – ലൈഫ് ഇൻഷുറൻസിനും ജി എസ് ടി ഒഴിവാക്കി

  • ടൂത്ത് പേസ്‌റ്റ് മുതൽ ചെറിയ കാറുകൾക്ക് വരെ വിലകുറയും

ന്യൂഡൽഹി:അവശ്യവസ്തുക്കൾക്കും , നിത്യോപയോഗ സാധനങ്ങൾക്കും വൻ വിലക്കുറവിന് വഴിവച്ച് ജി എസ് ടി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. ജീവൻ രക്ഷാ മരുന്നുകൾക്കും ആരോഗ്യ, ലൈഫ് ഇൻഷുറൻസിനും ജി എസ് ടി പൂർണമായി ഒഴിവാക്കി. ടൂത്ത് പേസ്‌റ്റ് മുതൽ ചെറിയ കാറുകൾക്ക് വരെ വിലകുറയും. ലോട്ടറിയുടെ ജി.എസ്.ടി 40 ശതമാനമാക്കിയത് കേരളത്തിന് തിരിച്ചടിയായി. നികുതി പരിഷ്‌കാരത്തെ കേരളം എതിർത്തില്ല
10 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചയിലാണ് സുപ്രധാന പരിഷ്കാരങ്ങൾക്ക് ജി.എസ്.ടി. കൗൺസിൽ അംഗീകാരം നൽകിയത്.

ഹെയർ ഓയിൽ, ഷാംപു, ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ് എന്നിങ്ങനെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കൾക്കും അഞ്ചുശതമാനമാണ് നികുതി. എയർ കണ്ടീഷണറുകൾ, ടെലിവിഷൻ, ഡിഷ് വാഷർ, 1200 സിസിയിൽ താഴെയുള്ള കാറുകൾ 350 സിസിയിൽ താഴെയുള്ള ബൈക്കുകൾ എന്നിവയുടെ ജി.എസ്.ടി 28 ൽനിന്ന് 18 ആയി കുറഞ്ഞു. കെട്ടിട നിർമാണത്തിനും ചെലവ് ഗണ്യമായി കുറയും. സിമന്റിന്റെ ജി.എസ്.ടി 28 ൽ നിന്ന് 18 ആക്കിയപ്പോൾ മാർബിൾ, ഗ്രാനൈറ്റ് എന്നിവ അഞ്ചുശതമാനത്തിലേക്ക് താഴ്ന്നു.
ലോട്ടറിയുടെ ജി.എസ്.ടി 40 ശതമാനമാക്കിയത് കേരളത്തിലെ ലോട്ടറി വ്യവസായത്തെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്. സിഗററ്റ്, ആഡംബര കാറുകൾ
കാൻസർ മരുന്നുകൾ, അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവയ്ക്കും ജി.എസ്.ടി ഒഴിവാക്കി. പാൽ, പനീർ, ബ്രഡുകൾ, പാക്കറ്റ് ചപ്പാത്തി എന്നിവയ്ക്കും നികുതിയില്ല. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് പരിഷ്കാരങ്ങൾ എന്ന്രണ്ടുദിവസം നിശ്ചയിച്ചിരുന്ന ജി.എസ്.ടി കൗൺസിൽ യോഗം ഒറ്റദിവസം കൊണ്ട് ധാരണയിൽ എത്തുകയായിരുന്നു. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )