ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  • ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ആശംസ നേർന്നത്

തിരുവനന്തപുരം: ശ്രീകൃഷ്‌ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ആശംസ നേർന്നത്.

സത്യത്തിന്റെയും ധർമ്മത്തിൻ്റെയും വിജയത്തിനായി സമർപ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി എന്നാശംസിക്കുന്നു. സൽപ്രവൃത്തികൾ ചെയ്‌ത്‌ മുന്നോട്ടുപോവുക എന്ന തത്വചിന്തയെ അടിസ്ഥാനപ്പെടുത്തി ഭക്തജനങ്ങൾ ശ്രീകൃഷ്‌ണ ജയന്തി ആഘോഷിക്കുന്നു. മനുഷ്യമനസ്സുകളുടെ ഒരുമയ്ക്കായുള്ള ആഘോഷമാവട്ടെ ഇത്തവണത്തെ ശ്രീകൃഷ്‌ണ ജയന്തി. എല്ലാവർക്കും ശ്രീകൃഷ്‌ണ ജയന്തി ആശംസകൾ എന്നായിരുന്നു കുറിപ്പ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )