
കാർഷിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സൗഗന്ധിക കെ കൊയിലാണ്ടി
- നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സൗത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ ചലനം മെന്റ്റർർഷിപ്പിന്റെ ഭാഗമായി സൗഗന്ധിക കെ കൊയിലാണ്ടിക്ക് തുടക്കമിട്ടു.കാർഷിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച കൂട്ടായ്മ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു ഉദ്ഘാടനം ചെയ്തു.

ഉപസമിതി കൺവീനറായ ശാലിനി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഷംസിദ പദ്ധതി വിശദീകരണം നടത്തി ചലനം മെന്റർ ഷീല വിഷയാവതരണം നടത്തി. സിഡിഎസ് സി. ഒ റീന സ്വാഗതവും ഷീജ നന്ദിയും അറിയിച്ചു.
CATEGORIES News
