താമരശ്ശേരി ചുരത്തിൽ വീണ്ടും പാറക്കല്ല് വീണു

താമരശ്ശേരി ചുരത്തിൽ വീണ്ടും പാറക്കല്ല് വീണു

  • ജീപ്പ് യാത്രക്കാരായ യുവാക്കൾ കല്ല് ഉരുട്ടി നീക്കി തടസ്സം മാറ്റി

താമരശ്ശേരി:താമരശ്ശേരി ചുരത്തിൽ 9-ാം വളവിനും 8-ാം വളവിനുമിടയിൽ ഇന്നലെയും മല മുകളിൽ നിന്ന് കൂറ്റൻ പാറക്കല്ല് റോഡിലേക്ക് ഉരുണ്ട് വീണു. ചുരത്തിൽ ഏറ്റവും വീതി കുറഞ്ഞ ഇവിടെ സംഭവ സമയത്ത് യാത്രക്കാരും വാഹനങ്ങളും ഇല്ലാതിരുന്നത് കൊണ്ട് വൻ അപകടം ഒഴിവായി.

റോഡിൽ പാതി വഴി മുടക്കിക്കിടന്ന പാറക്കല്ല് കണ്ട് അതുവഴി ജീപ്പിൽ വന്ന ഏതാനും യുവാക്കൾ ഉരുട്ടി സൈഡിലേക്ക് മാറ്റി തടസ്സം നീക്കി.പൊലീസ് സ്ഥ‌ലത്തെത്തി മണ്ണുമാന്തി യന്ത്രം വരുത്തി പാറക്കല്ല് മാറ്റാൻ ശ്രമം നടത്തുമ്പോഴാണ് യുവാക്കൾ ഇടപെട്ട് കല്ല് ഉരുട്ടി മാറ്റിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )