
നടുറോഡിൽ മേയർ കെഎസ്ആർടിസി ബസ് തടഞ്ഞതിനെ തുടർന്നു തർക്കമുണ്ടായ സംഭവം;വക്കീൽ നോട്ടീസ് അയച്ച് ഡ്രൈവർ യദു
- ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് മേധാവി, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർക്കാണ് വക്കീൽ നോട്ടീസ് അയച്ചത്.
തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ വക്കീൽ നോട്ടീസ് അയച്ച് ഡ്രൈവർ യദു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് മേധാവി, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർക്കാണ് വക്കീൽ നോട്ടീസ് അയച്ചത്. രാഷ്ട്രീയ സ്വാധീനത്താൽ കേസ് അട്ടിമറിച്ചുവെന്നാണ് നോട്ടീസിൽ പറയുന്നത്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും, ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും നോട്ടീസിൽ പറയുന്നു.

ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയെയും കുറ്റവിമുക്തരാക്കി അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു. ഏപ്രിൽ 28ന് നടുറോഡിൽ മേയർ കെഎസ്ആർടിസി ബസ് തടഞ്ഞതിനെ തുടർന്നു തർക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു.കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചതിന് മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവും ബന്ധുക്കളും നടുറോഡിൽ ബസ് തടഞ്ഞ് തർക്കമുണ്ടായി.
