രാഹുൽമാങ്കൂട്ടത്തിലിനൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പാർട്ടിക്ക് വിശദീകരണവുമായിപ്രമീളാശശിധരൻ

രാഹുൽമാങ്കൂട്ടത്തിലിനൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പാർട്ടിക്ക് വിശദീകരണവുമായിപ്രമീളാശശിധരൻ

  • രാഹുലിനൊപ്പം വേദി പങ്കിട്ടത് ചർച്ച ചെയ്യാൻ ഇന്നലെ വിളിച്ച അടിയന്തര യോഗത്തിൽ രാജി ആവശ്യം ശക്തമാക്കിയിരുന്നു

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പാർട്ടിക്ക് വിശദീകരണം നൽകി മുനിസിപ്പൽ ചെയർ പേഴ്സൺ പ്രമീള ശശിധാരൻ. എം.എൽ.എ ഫണ്ട് വിനിയോഗിക്കുന്നതിനാലാണ് പങ്കെടുത്തതെന്നാണ് വിശദീകരണം. പാർട്ടി എന്തു നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് അവർ വ്യക്തമാക്കി.

പ്രമീള ശശീധരനെതിരെ ജില്ലാ പ്രസിഡൻരെ പ്രശാന്ത് ശിവൻ വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ നിലപാട് കടുപ്പിച്ച് കൃഷ്‌ണകുമാർ പക്ഷം രംഗത്ത് വന്നിരുന്നു,. രാഹുലിനൊപ്പം വേദി പങ്കിട്ടത് ചർച്ച ചെയ്യാൻ ഇന്നലെ വിളിച്ച അടിയന്തര യോഗത്തിൽ രാജി ആവശ്യം ശക്തമാക്കിയിരുന്നു. 23 പേർ പങ്കെടുത്ത ജില്ലാ കമ്മറ്റിയിൽ പ്രമീള ശശിധരൻ രാജി വെയ്ക്കണമെന്ന് 18 പേർ ആവിശ്യപ്പെട്ടു.
പ്രവർത്തകരുടെ മനോവീര്യം പ്രമീള ശശിധരൻ തകർത്തുവെന്നും അഭിപ്രായം. പ്രമീളയ്ക്ക് അടുത്ത തവണ സീറ്റ് നൽകരുതെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )