ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ എടക്കരയിൽ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ എടക്കരയിൽ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

  • തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മലപ്പുറം: എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു. തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നിലമ്പൂർ വല്ലപ്പുഴ സ്വദേശി കിണറ്റിങ്ങൽ ജോൺ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഓഡിറ്റോറിയത്തിനാണ് തീപിടിച്ചത്. ചുങ്കത്തറ മാമ്പൊയിൽ സിഎൻജി റോഡിന് സമീപമാണ് പുതിയ ഓഡിറ്റോറിയം നിർമിച്ച് അന്തിമ ഘട്ട പ്രവൃത്തികൾ പുരോഗമിച്ചിരുന്നത്.

വ്യാഴം വൈകിട്ട് 4.45നാ ണ് അപകടം ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെ ന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച ആദ്യ വിവാഹത്തിന് തുറന്ന് ഉദ്ഘാടനംചെയ്യാനിരിക്കുകയാ യിരുന്നു. ഒരുകോടിയോളം നഷ്ടം വന്നതായാണ് പ്രാഥമിക കണക്ക്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )