
പി.എം ശ്രീയെക്കുറിച്ച് പ്രിയങ്കാ ഗാന്ധി നടത്തിയ പരാമർശങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നവയാണ്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
- പ്രിയങ്ക വസ്തുതകളെ വളച്ചൊടിക്കുന്നുവെന്നും രാജ്യത്തെ വിദ്യാഭ്യാസ വിദഗ്ധരോടുള്ള അനാദരവാണിതെന്നും ധർമേന്ദ്ര പ്രധാൻ ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി : പ്രിയങ്ക ഗാന്ധിക്കെതിരെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. പി.എം. ശ്രീയെക്കുറിച്ച് പ്രിയങ്ക ഗാന്ധി നടത്തിയ ഒരു പഠനത്തിൽ പരാമർശങ്ങൾ അജ്ഞതയുടെയും രാഷ്ട്രീയ അവസരവാദത്തിന്റെയും പ്രകടനമാണെന്ന് അദ്ദേഹം പറഞ്ഞു. നിരുത്തരവാദപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകളിലൂടെ പ്രിയങ്ക വസ്തുതകളെ വളച്ചൊടിക്കുന്നുവെന്നും രാജ്യത്തെ വിദ്യാഭ്യാസ വിദഗ്ധരോടുള്ള അനാദരവാണിതെന്നും ധർമേന്ദ്ര പ്രധാൻ ചൂണ്ടിക്കാട്ടി.

പഴയ രാഷ്ട്രീയ രാജവംശങ്ങളുടെ അംഗീകാരം ആവശ്യമില്ലാത്ത ഒരു ഇന്ത്യ എന്ന ആശയത്തെയാണ് പ്രിയങ്ക എതിർക്കുന്നതെന്നും, പതിറ്റാണ്ടുകളായി വിദ്യാഭ്യാസം രാഷ്ട്രീയ വാചാടോപവും അവഗണനയുമായി ചുരുങ്ങിയതിൽ പ്രകടമായ അസ്വസ്ഥതയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ ശാക്തീകരിക്കുന്നത് പ്രത്യയശാസ്ത്രപരമാണെങ്കിൽ രാഷ്ട്രനിർമ്മാണമാണ് ആ പ്രത്യയശാസ്ത്രമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
