കെഎസ്‌ഇബി തൊഴിലാളി സംഘനകളുടെ സമരം ഒത്തുതീർപ്പായി

കെഎസ്‌ഇബി തൊഴിലാളി സംഘനകളുടെ സമരം ഒത്തുതീർപ്പായി

  • ഡിഎ അനുവദിക്കുന്നതിന് സർക്കാരിന്റെ അംഗീകാരം തേടണമെന്ന ഉത്തരവ് റദ്ദാക്കാനും തീരുമാനം

തിരുവനന്തപുരം: കെഎസ്‌ഇബി തൊഴിലാളി സംഘനകളുടെ സമരം ഒത്തുതീർപ്പായി. വൈദ്യുതി മന്ത്രിയുമായി ഇന്ന് നടന്ന ചർച്ചയിലാണ് ധാരണ.
2016, 2021 വർഷങ്ങളിലെ കെഎസ്ഇബി ശമ്പളപരിഷ്കരണത്തിന് സർക്കാർ അംഗീകാരം നൽകും. ഡിഎ അനുവദിക്കുന്നതിന് സർക്കാരിന്റെ അംഗീകാരം തേടണമെന്ന ഉത്തരവ് റദ്ദാക്കാനും തീരുമാനം.

ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട സിഐടിയു. ഐഎൻടിയുസി, എഐടിയുസി സംഘടനകൾ കഴിഞ്ഞ 18 ദിവസമായി സമരത്തിലായിരുന്നു. ഇതോടെയാണ് മന്ത്രി ഇടപെട്ട് ഒത്തുതീർപ്പാക്കിയത്. ഇക്കാര്യം നേരിട്ട് ക്യാബിനറ്റിൽ വെയ്ക്കാമെന്ന് വൈദ്യുത മന്ത്രി ഉറപ്പുനൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )