
കാൻസർ ഡ്രഗ്സ്’ പദ്ധതിയുടെ ഭാഗമായി 58 കാരുണ്യസ്പർശം സീറോ പ്രോഫിറ്റ് കൗണ്ടറുകൾ കൂടി ആരംഭിച്ചു
- പുതിയ കൗണ്ടറുകളുടെ പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘കാരുണ്യ സ്പർശം – സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ്’ പദ്ധതിയുടെ ഭാഗമായി 58 കാരുണ്യസ്പർശം സീറോ പ്രോഫിറ്റ് കൗണ്ടറുകൾ കൂടി ആരംഭിച്ചു. പുതിയ കൗണ്ടറുകളുടെ പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കെ.എം.എസ്.സി.എൽ. ആണ് പദ്ധതി നടപ്പിലാക്കുന്നത്. കരുണ്യ സ്പർശം കൗണ്ടറുകൾ മുഖേന കാൻസർ രോഗികൾക്ക് വിലകൂടിയ മരുന്നുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.

ലാഭരഹിതമായി 90 ശതമാനത്തിലേറെ വില കുറച്ചാണ് കാൻസർ മരുന്നുകൾ വിതരണം നടത്തിയത്. 2024 ആഗസ്റ്റ് 29 നാണ് കാരുണ്യ സ്പർശം കൗണ്ടറുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ആദ്യ ഘട്ടമായി എല്ലാ ജില്ലകളിലുമായി 14 കാരുണ്യ ഫാർമസികളിലാണ് സീറോ പ്രോഫിറ്റ് ആന്റി കാൻസർ കൗണ്ടറുകൾ ആരംഭിക്കും.
CATEGORIES News
