തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; ഭരണം നിലനിർത്താൻ ശക്തമായ മത്സരത്തിന് സിപിഎം

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; ഭരണം നിലനിർത്താൻ ശക്തമായ മത്സരത്തിന് സിപിഎം

  • സിപിഎമ്മിന്റെ മൂന്ന് ഏരിയ സെക്രട്ടറിമാരെ മത്സരിപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനുറച്ച് ശക്തമായ മത്സരം നടത്താൻ സ്ഥാനാർത്ഥി നിർണയവുമായി സിപിഎം മുന്നോട്ട്. സിപിഎമ്മിന്റെ മൂന്ന് ഏരിയ സെക്രട്ടറിമാരെ മത്സരിപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

സിപിഎം വഞ്ചിയൂർ ഏരിയ സെക്രട്ടറി കെ ശ്രീകുമാർ, പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ പി ബാബു, വിളപ്പിൽ ഏരിയാ സെക്രട്ടറി ആർ പി ശിവജി എന്നിവരായിരിക്കും മത്സരിക്കുക. കെ ശ്രീകുമാർ ചാക്കയിലും വഞ്ചിയൂരിൽ പി ബാബുവും ആർ പി ശിവജി വിളപ്പിൽ വാർഡിലുമായിരിക്കും മത്സരിക്കുക. കോർപ്പറേഷനിലെ 75 സീറ്റുകളിലായിരിക്കും സിപിഎം മത്സരിക്കുക. 17 സീറ്റിൽ സിപിഐ മത്സരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് സിപിഎം തീരുമാനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )