
ചെറുവണ്ണൂർ-ഫറോക്ക് വാക്ക്വേ നിർമ്മാണത്തിനായി 99,95,000 രൂപ ടൂറിസം വകുപ്പ് അനുവദിച്ചതായി മന്ത്രി പി എ മുഹമ്മദ്
- ഫറോക്ക് പഴയ പാലത്തിനും പുതിയ പാലത്തിനുമിടയിലാണ് നിർദ്ദിഷ്ട നടപ്പാത നിർമ്മിക്കുന്നത്.
കോഴിക്കോട് : ചെറുവണ്ണൂർ-ഫറോക്ക് വാക്ക്വേ നിർമ്മാണത്തിനായി 99,95,000 രൂപ ടൂറിസം വകുപ്പ് അനുവദിച്ചു. ചാലിയാർ പുഴയുടെ തീരത്തുകൂടി, ഫറോക്ക് പഴയ പാലത്തിനും പുതിയ പാലത്തിനുമിടയിലാണ് നിർദ്ദിഷ്ട നടപ്പാത നിർമ്മിക്കുന്നത്. പ്രദേശത്തെ ടൂറിസം സാധ്യതകൾ ഗണ്യമായി വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഫറോക്ക് പഴയപാലം ടൂറിസം കേന്ദ്രമായി മാറ്റിയതിൽ ആവേശകരമായ പ്രതികരണമാണ് സഞ്ചാരികളിൽ നിന്നുണ്ടായത് എന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.പഴയ പാലം മുതൽ പുതിയ പാലം വരെയുള്ള നടപ്പാത കോഴിക്കോട് നഗരത്തോട് ചേർന്ന് കിടക്കുന്ന ഏറ്റവും മികച്ച ടൂറിസം ആകർഷണമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
CATEGORIES News
