മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം ; ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം ; ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി

  • വിവിധ ആവശ്യങ്ങളുന്നയിച്ച് കെജിഎംസിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജുകൾ റിലേ ഒ പി ബഹിഷ്‌കരണം അടക്കമുള്ള സമരങ്ങൾ നടത്തിവരികയാണ്.

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ സമരം നടത്താൻ തീരുമാനിച്ചതിൻ്റെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ആരോഗ്യ മന്ത്രിയുടെ ചേമ്പറിൽ ആണ് ചർച്ച നടത്തുന്നത്. വിവിധ ആവശ്യങ്ങളുന്നയിച്ച് കെജിഎംസിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജുകൾ റിലേ ഒ പി ബഹിഷ്‌കരണം അടക്കമുള്ള സമരങ്ങൾ നടത്തിവരികയാണ്.

നവംബർ 13 ന് ഒപി ബഹിഷ്കരണം തീരുമാനിച്ചിരിക്കവെയാണ് ആരോഗ്യമന്ത്രിയുടെ ചർച്ചയ്ക്കായുള്ള ക്ഷണം. ശമ്പള കുടിശ്ശിക ലഭ്യമാക്കുക, അനാവശ്യമായ താത്ക്കാലിക സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക,മെഡിക്കൽ കോളേജുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും തസ്തിക സൃഷ്ടിക്കുകയും ചെയ്യുക, ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )