കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച‌

കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച‌

  • 2024 എന്നത് 2025 എന്നായത് മാത്രമാണ് മാറ്റം

കോഴിക്കോട് : പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്ച. നാലുവർഷ സൈക്കോളജി ബിരുദ കോഴ്‌സിലെ ഒന്നാം സെമസ്റ്റർ പരീക്ഷക്ക് കഴിഞ്ഞ വർഷത്തെ അതേ ചോദ്യം വള്ളി പുള്ളി തെറ്റാതെ ആവർത്തിച്ചു.ക്രമ നമ്പറോ ചോദ്യങ്ങളോ മാറ്റമില്ല.

2024 എന്നത് 2025 എന്നായത് മാത്രമാണ് മാറ്റം. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കാനാണ് സർവകലാശാലയുടെ ആലോചന. പഠിച്ചു പരീക്ഷയെഴുതിയ വിദ്യാർഥികളാണ് വലഞ്ഞത്. പുറത്ത് നിന്നുള്ള അധ്യാപകരെയാണ് സർവ്വകലാശാല ചോദ്യപേപ്പർ തയ്യാറാക്കാൻ നിയോഗിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )