ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിനെ ദ്വാരപാലക ശില്പ കേസിലും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിനെ ദ്വാരപാലക ശില്പ കേസിലും പ്രതി ചേർത്തു

  • കട്ടിളപാളി കേസിലും നേരത്തെ പത്മകുമാറിനെ പ്രതി ചേർത്തിരുന്നു.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിനെ ദ്വാരപാലക ശില്പ കേസിലും പ്രതി ചേർത്തു. തട്ടിപ്പിൽ പത്മകുമാറിന് പങ്കെന്ന് അന്വേഷണ സംഘം. കട്ടിളപാളി കേസിലും നേരത്തെ പത്മകുമാറിനെ പ്രതി ചേർത്തിരുന്നു.

സ്വർണക്കൊള്ള കേസിൽ മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിൻ്റെയും ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )