
കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിജയ് ദിവസ് ആചരിച്ചു
- ലഫ് കേണൽ ആനന്ദ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
കൊയിലാണ്ടി:കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 1971 യുദ്ധവിജയമായ വിജയ് ദിവസ് ഡിസം: 16 ന് ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ ദീപം തെളിയിച്ചു പുഷ്പാർച്ചനയും നടത്തി ചടങ്ങിന് തുടക്കമായി. ശേഷം നടന്ന സെമിനാറിൽ ബ്ലോക്ക് പ്രസിഡണ്ട് ഇമ്മിണിയത്ത് ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ലഫ് കേണൽ ആനന്ദ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.സംഘടനയുടെ ടീ ഷർട്ട് പ്രകാശനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി ശ്രീശൻകാർത്തിക സ്വാഗതവും ,ട്രഷറർ പ്രേമാനന്ദൻ നന്ദിയും പറഞ്ഞു.

ചടങ്ങിൽ രവീന്ദ്രൻ . എ.കെ, ബാബു ചാത്തോത്ത്, രാഘവൻ നായർ, നാണു മാണിക്കോത്ത്. രാമകൃഷ്ണൻ വിയ്യൂർ, സത്യൻ കീഴരിയൂർ,സുബിജമനോജ്, പത്മാവതി ഗംഗാധരൻ,ഷൈലജ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ദേശീയഗാനത്തോടെ ചടങ്ങിന് സമാപനം കുറിച്ചു.
CATEGORIES News
