ശബരിമല സ്വർണക്കൊള്ളയിൽ എ.പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി

ശബരിമല സ്വർണക്കൊള്ളയിൽ എ.പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി

  • പത്മകുമാറിൻ്റെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് എസ്ഐടി കോടതിയിൽ പറഞ്ഞു.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എ.പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി. വേലി തന്നെ വിളവ് തിന്നെന്നും നിരീക്ഷണം. പത്മകുമാറിൻ്റെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് എസ്ഐടി കോടതിയിൽ പറഞ്ഞു.തന്ത്രിയുടെ അഭിപ്രായം അവഗണിച്ച് പാളികൾ കൊടുത്തുവിട്ടെന്നും എസ്ഐടി. പത്മകുമാറിനെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് നിരീക്ഷണവും, എസ്ഐടിയുടെ കണ്ടെത്തലും .

അതേസമയം കേസിലെ കള്ളപ്പണം വെളുപ്പിക്കലിൽ ഇഡി ഇന്ന് കേസ് എടുക്കും . പിഎംഎൽഎ നിയമപ്രകാരം കേസെടുക്കുന്നതോടെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. ഉണ്ണികൃഷ്ണൻ പോറ്റി,ഗോവർധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സാമ്പത്തിക ഇടപാടുകൾ ആകും ആദ്യഘട്ടത്തിൽ പരിശോധന നടത്തുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )