ദീപക്ക് ആത്മഹത്യ ചെയ്ത സംഭവം: പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് മാറ്റി

ദീപക്ക് ആത്മഹത്യ ചെയ്ത സംഭവം: പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് മാറ്റി

  • ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ചോദ്യാവലി തയ്യാറാക്കിയാണ് ഷിംജിതയിൽ നിന്ന് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചത്

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. കഴിഞ്ഞ ദിവസം ഷിംജിതയെ വിശദമായി ചോദ്യം ചെയ്തിരുന്നു.

ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ചോദ്യാവലി തയ്യാറാക്കിയാണ് ഷിംജിതയിൽ നിന്ന് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചത്. ഇക്കാര്യം ഉൾപ്പെടുത്തി പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക്ക് ജീവനൊടുക്കാൻ കാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )