സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു

  • ഇന്ന് കൂടിയത് 1,640 രൂപ

കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 205 രൂപ വർധിച്ച് 14,560 രൂപയിലെത്തി. പവൻ വില 1,640 രൂപ കൂടി 1,16,480 രൂപയിലുമെത്തി. കഴിഞ്ഞ മാസം 29ന് പവന് 1,31,116 രൂപയെന്ന സംസ്ഥാനത്തെ റെക്കോർഡ് വില രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് സ്വർണവില ഇടിഞ്ഞു.

പവന് 1,07,920 രൂപയിൽ എത്തിയെങ്കിലും പിന്നീട് പതിയെ തിരിച്ചു കയറി. രാജ്യാന്തര വിപണിയിലെ വിലമാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )