
വള്ളത്തോൾ ഗ്രന്ഥാലയത്തിലെ യുവതയുടെ സംഗമം നടത്തി
- ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ഉദ്ഘാടനം ചെയ്തു.
കീഴരിയൂർ :വള്ളത്തോൾ ഗ്രന്ഥാലയത്തിലെ യുവതയുടെ സംഗമം നടത്തി. ഗാന്ധിജയന്തി ദിനത്തിൽ കീഴരിയൂർ ടൗൺ ശുചീകരിക്കാനും ബോധവൽക്കരണം നടത്താനും തീരുമാനിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ഉദ്ഘാടനം ചെയ്തു. ആതിര എസ്. ആർ .അദ്ധ്യക്ഷയായി. ആനന്ദ് ആർ.ബി., സഫീറ വി. കെ,വിജിത ഹിൽവ്യൂ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ആനന്ദ് ആർ.ബി ( പ്രസിഡണ്ട് ), സുബിൻരാജ് ടി. എം (കൺവീനർ), അക്ഷയ് എൻ. വി ,കൃഷ്ണേന്ദു . ആർ(വൈസ് പ്രസിഡണ്ടുമാർ), അമർശ്രീരാജ് (ജോ. കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. സുബിൻരാജ് ടി.എം സ്വാഗതവും അക്ഷയ് എൻ . ജി നന്ദിയും പറഞ്ഞു.
CATEGORIES News
TAGS KEEZHARIYUR
