രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിൽ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിൽ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു

  • വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു മൊഴിയെടുപ്പ്.

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു മൊഴിയെടുപ്പ്. അതിജീവിത വിദേശത്തെ ഇന്ത്യൻ എംബസിയിൽ എത്തിയാണ് മൊഴിയെടുപ്പ് പൂർത്തിയാക്കിയത്. ഹൈക്കോടതിയുടെ അനുമതിയോടെയാണ് വീഡിയോ കോൺഫറൻസിങ് സംവിധാനം ഉപയോഗിച്ചത്. ഒന്നാം ബലാത്സംഗക്കേസിൽരാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന ഒന്നാമത്തെ കേസിലാണ് കർശന ഉപാധികളോടെ ജാമ്യം നൽകിയത്.ഈ മാസം 16 മുതൽ 3 ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും ഹൈക്കോടതിയുടെ നിർദേശമുണ്ട്. സമാനമായ ഉപാധികളോടെയാണ് രണ്ടാം ബലാത്സംഗക്കേസിലും രാഹുലിന് ജാമ്യം ലഭിച്ചിട്ടുള്ളത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )