
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്
- പവന് 1120 രൂപ കുറഞ്ഞ് 1,13,600 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് 1120 രൂപ കുറഞ്ഞ് 1,13,600 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 14,200 രൂപയായി. ഇന്നലെ 1,14,720 രൂപയായിരുന്നു പവൻ വില. തുടർച്ചയായ രണ്ടാംദിനമാണ് സ്വർണത്തിന് വില കുറയുന്നത്. ആഗോള വിപണിയിലെ ലാഭമെടുപ്പാണ് സ്വർണവിലയിലെ ഇടിവിന് പിന്നിൽ.

ഫെബ്രുവരി ഒന്നിന് സ്വർണത്തിന് 1,17,760 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവുമുയർന്ന വിലയായിരുന്നു ഇത്. പിന്നീട് 1,07,920ലേക്ക് താഴ്ന്നതിനു ശേഷമാണ് വീണ്ടും വില ഉയർന്നത്. ആഗോള വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 5000 ഡോളറിന് താഴെയെത്തി. 90 ഡോളർ ഇടിഞ്ഞ് 4951 ഡോളറാണ് നിലവിലെ വില.
