നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണ് -മുഖ്യമന്ത്രി പിണറായി വിജയൻ

നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണ് -മുഖ്യമന്ത്രി പിണറായി വിജയൻ

  • കഴിഞ്ഞ ദിവസം സർക്കാരിൻ്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയിരുന്നു

തിരുവനന്തപുരം : നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദരേഖ പുറത്ത്. സർവേയുടെ ജില്ലാതല നിർവഹണസമിതി അംഗങ്ങൾക്കായി തിരുവനന്തപുരത്ത് ഒക്ടോബർ 22ന് സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ ഈ തുറന്നു പറച്ചിൽ. എന്തുകൊണ്ട് തുടർഭരണം വേണമെന്ന് സർവേയുമായി എത്തുന്നവർ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

കഴിഞ്ഞ ദിവസം സർക്കാരിൻ്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വിവരിക്കുന്ന മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത് വന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )