തന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിൽ പുനരാലോചന

തന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിൽ പുനരാലോചന

  • തന്ത്രിയുടെ അറസ്റ്റിൽ ഗൂഢാലോചനയില്ലെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു .

തിരുവനന്തപുരം : തന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിൽ പുനരാലോചന. തൽക്കാലം അപ്പീൽ എസ്ഐടി നൽകിയേക്കില്ല. വിടാതെ പിന്തുടരുന്നെന്ന പ്രതീതി ഒഴിവാക്കാനാണ് ശ്രമം. നീക്കത്തിന് പിന്നിൽ രാഷ്ട്രീയ തീരുമാനമെന്നും സൂചനയുണ്ട്. തന്ത്രിയുടെ അറസ്റ്റിൽ ഗൂഢാലോചനയില്ലെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു . മന്ത്രി രംഗത്തെത്തിയത് തന്ത്രിയുടെ വാദങ്ങൾക്കെതിരെയാണ് .

അറസ്റ്റിൽ സർക്കാർ ഗൂഢാലോചനയില്ലെന്നും സ്വർണക്കൊള്ളയിലെ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും എസ്ഐടി അന്വേഷണത്തിൽ സർക്കാരിന് ഇടപെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തിലും സർക്കാർ ഇടപെട്ടിട്ടില്ല. ഇടപെടാനാകുമായിരുന്നെങ്കിൽ പത്മകുമാർ അറസ്റ്റിലാകുമായിരുന്നോയെന്നും മന്ത്രി ചോദിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )