കൊച്ചി മെട്രോ സ്റ്റേഷനിൽ ബെവ്കോയുടെ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് ആരംഭിച്ചു

കൊച്ചി മെട്രോ സ്റ്റേഷനിൽ ബെവ്കോയുടെ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് ആരംഭിച്ചു

  • ബെവ്കോ പുതിയ സംരംഭം ആരംഭിച്ചത് സാധാരണക്കാർക്ക് അപ്പുറം വിനോദസഞ്ചാരികളെയും പ്രീമിയം മദ്യം ആഗ്രഹിക്കുന്നവരേയും ലക്ഷ്യമിട്ടാണ്

കൊച്ചി: 500 രൂപ മുതൽ ഏറ്റവും വിലകൂടിയ മദ്യം വരെ ലഭിക്കുന്ന ബെവ്കോ ഔട്ട്ലെറ്റ് ഇനി മെട്രോ സ്റ്റേഷനിലും. കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷനിൽ സംസ്ഥാന ബിവറേജസ് കോർപറേഷൻ്റെ ആദ്യ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ്ലെറ്റിന് തുടക്കമായി. ‘ഹൈ സ്പിരിറ്റ്- എ ബെവ്കോ ബൊട്ടീക്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം കൊച്ചി മെട്രോ എം ഡി ലോക്നാഥ് ബെഹ്റ നിർവഹിച്ചു. ബെവ്കോ പുതിയ സംരംഭം ആരംഭിച്ചത് സാധാരണക്കാർക്ക് അപ്പുറം വിനോദസഞ്ചാരികളെയും പ്രീമിയം മദ്യം ആഗ്രഹിക്കുന്നവരേയും ലക്ഷ്യമിട്ടാണ്.

കോഴിക്കോടിനും തൃശൂരിനും ശേഷം ബെവ്കോ തുറക്കുന്ന മൂന്നാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ്ലെറ്റാണിത്. ഉദ്ഘാടനശേഷം ആദ്യ വിൽപനയും ലോക്നാഥ് ബഹ്റ നിർവഹിച്ചു. എക്സൈസ് കമ്മിഷണർ എം ആർ അജിത് കുമാർ ആദ്യ ബോട്ടിൽ സ്വീകരിച്ചു.പുതിയ ഔട്ട്ലറ്റ്ലെറ്റിലുള്ളത് ഏഴായിരം കേസ് മദ്യമാണ് . കഴിഞ്ഞ വർഷം ഏപ്രിലിലാണ് കൊച്ചി മെട്രോയുടെ വൈറ്റില, വടക്കേക്കോട്ട സ്റ്റേഷനുകളിൽ ഔട്ട്ലറ്റ്ലെറ്റുകൾ തുടങ്ങാൻ കെഎംആർഎല്ലും ബെവ്കോയും തമ്മിൽ കരാറിലെത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )