കൂത്തുപറമ്പ് രക്തസാക്ഷി ദിനം: കാഞ്ഞിലശ്ശേരിയിൽ ഡിവൈഎഫ്ഐ യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

കൂത്തുപറമ്പ് രക്തസാക്ഷി ദിനം: കാഞ്ഞിലശ്ശേരിയിൽ ഡിവൈഎഫ്ഐ യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

കർഷക സംഘം കേന്ദ്ര കമ്മിറ്റി അംഗം നിതീഷ് നാരായണൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കർഷക സംഘം കേന്ദ്ര കമ്മിറ്റി അംഗം നിതീഷ് നാരായണൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു.
പൂക്കാട് നിന്ന് ആരംഭിച്ച വമ്പിച്ച യുവജന റാലി കാഞ്ഞിലശ്ശേരിയിൽ സമാപിച്ചു. നിരവധി പ്രവർത്തകരും യുവജനങ്ങളും അണിനിരന്ന റാലി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ബ്ലോക്ക് പ്രസിഡന്റ് ടി കെ പ്രദീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി പി ബബീഷ്, എൻ ബിജിഷ്, ബ്ലോക്ക് സെക്രട്ടറി ബിജോയ്,ജില്ലാ കമ്മിറ്റി അംഗം കീർത്തന, ബ്ലോക്ക് ട്രഷറർ ആർ ബി റിബിൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഇ അനിൽ ചടങ്ങിൽ സ്വാഗതവും ചേമഞ്ചേരി മേഖല സെക്രട്ടറി വിപിൻ ദാസ് നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )