വൈറ്റില മെട്രോ സ്റ്റേഷനിൽ ബെവ്കോ ആദ്യ പ്രീമിയം ഔട്ട്ലറ്റ്ലെറ്റ് പ്രവർത്തനം ആരംഭിച്ചു

വൈറ്റില മെട്രോ സ്റ്റേഷനിൽ ബെവ്കോ ആദ്യ പ്രീമിയം ഔട്ട്ലറ്റ്ലെറ്റ് പ്രവർത്തനം ആരംഭിച്ചു

  • ആദ്യ കുപ്പി വാങ്ങി എംആർ അജിത്കുമാർ

കൊച്ചി: പ്രീമിയം മദ്യം തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വൈറ്റില മെട്രോ സ്റ്റേഷനിൽ സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ (ബെവ്കോ) ആദ്യ പ്രീമിയം ഔട്ട്ലറ്റ്ലെറ്റ് പ്രവർത്തനം തുടങ്ങി . “ഹൈ സ്പ‌ിരിറ്റ്‌സ് – എ ബെവ്കോ ബൊട്ടീക്” എന്ന പേരിലുള്ള ഔട്ട്ലെറ്റ് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ്‌ ബെഹ്റ ഉദ്ഘാടനം ചെയ്‌തു. രാജ്യാന്തര നിലവാരത്തിലുള്ള പ്രീമിയം മദ്യ വില്പന കേന്ദ്രം മെട്രോ സ്റ്റേഷനിൽ ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു .

ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ വിൽപ്പനയും ലോക്നാഥ് ബെഹ്റ തന്നെയാണ് നിർവഹിച്ചത്.എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർ ആദ്യ ബോട്ടിൽ വാങ്ങി.പ്രീമിയം വിഭാഗത്തിലെ വിവിധ ബ്രാൻഡുകൾ ഉൾപ്പെടെ ഏകദേശം 7000 കേസുകൾ മദ്യമാണ് പുതിയ ഔട്ട്ലറ്റ്ലെറ്റിൽ സ്റ്റോക്ക് ചെയ്തിരിക്കുന്നത്. നഗരത്തിലെ ഉയർന്ന വരുമാന വിഭാഗം, ഐ.ടി. മേഖലയിലെ തൊഴിലാളികൾ, വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർ എന്നിവരെ ലക്ഷ്യമിട്ടാണ് ഔട്ട്ലറ്റ്ലെറ്റ് രൂപകല്പന ചെയ്‌തതെന്ന് അധികൃതർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )