പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

  • കുട്ടികൾക്ക് ലഭിക്കേണ്ട 1,500 കോടി രൂപ കിട്ടണമെന്ന അത്യാഗ്രഹം കൊണ്ടാണ് ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പദ്ധതി നടപ്പിലാക്കേണ്ടന്നാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയോടുള്ള താൽപര്യം കൊണ്ടല്ല ഒപ്പിട്ടതെന്നും കുട്ടികൾക്ക് ലഭിക്കേണ്ട 1,500 കോടി രൂപ കിട്ടണമെന്ന അത്യാഗ്രഹം കൊണ്ടാണ് ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ നടപ്പാക്കിയിട്ടില്ല. നടപ്പിലാക്കേണ്ട കാര്യം ഇനിയില്ല. നമ്മൾ ഒപ്പിട്ടത് പിഎം ശ്രീ നടപ്പിലാക്കാൻ വേണ്ടിയല്ല. പിഎം ശ്രീ രണ്ട് കോടി രൂപയാണ് സ്കൂളിന് തരുന്നത്.
ശുചിമുറി കെട്ടാനും മതിൽ കെട്ടാനും ഓട് മാറ്റിയിടാനും ഒക്കെയാണത്. അത് നമുക്ക് ആവശ്യമില്ല. പദ്ധതിയിൽ ഒപ്പിട്ടുകഴിഞ്ഞാൽ ലഭിക്കാനുള്ള 2000 കോടി രൂപ കിട്ടും എന്നുള്ളത് കൊണ്ട് ചെയ്തതാണ്. അല്ലാതെ കേന്ദ്ര സർക്കാരിന്റെ എൻഇപിയോടും തൊഴിലാളി വിരുദ്ധ നയത്തോടും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിട്ടുള്ളവർ തന്നെയാണ് ഞങ്ങൾ. പ്രത്യേകം ആരും ധീര വിപ്ലവകാരികളുടെ വേഷം ഏറ്റെടുക്കേണ്ട കാര്യമില്ല. ഞാനും ഇത്തരം പോരാട്ടങ്ങൾ നടത്തിയിട്ടുള്ളതാണ് – അദ്ദേഹം പറഞ്ഞു. പിഎം ശ്രീയിൽ ഒപ്പിട്ടാൽ മാത്രമേ സംസ്ഥാനത്തിന് ലഭിക്കാനുള്ള 2000 കോടി രൂപ ഫണ്ട് ലഭിക്കുകയുള്ളു എന്ന സാഹചര്യമുണ്ടായെന്നും അത് ലഭിക്കുക എന്നുള്ള അത്യാഗ്രഹം കൊണ്ടും പദ്ധതിയിൽ ഒപ്പിട്ടു പോയതാണ് എന്നും മന്ത്രി വ്യക്തമാക്കി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )