
ജിയുപിഎസ് ആന്തട്ട രണ്ടാംനില കെട്ടിടം തുറന്നു
- രണ്ടാം നില ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം കേരള വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു
കൊയിലാണ്ടി : കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ ഫണ്ടുപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നിർമിച്ച രണ്ടാം നില ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം കേരള വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഭാസ്ക്കരൻ കെ എൻ അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ 25-26 വർഷത്തെ പ്രവർത്തന ഫോട്ടോ അടങ്ങിയ ബ്രോഷർ മന്ത്രി പ്രകാശനം ചെയ്തു.
ഗോപി ചെറുവാട്ട്, ശശികുമാർ വി., സുധ കാവുങ്ങൽ പൊയിൽ, ബബിന, ആലി. സി പി എ അനിൽ പറമ്പത്ത്, ജയകൃഷ്ണൻ കൂമുള്ളി, ദാമോദരൻടിഎൻ , ശ്രീനിവാസൻ എം.പി,എം.കെ വേലായുധൻ മാസ്റ്റർ, ബീന ലിനീഷ്, മധു കിഴക്കയിൽ, ഹരിദാസ് ,എ, ബേബി രമ കെ , എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ സി അരവിന്ദൻ സ്വാഗതം പറഞ്ഞു.
CATEGORIES News
TAGS KOYILANDY
