
ഇറാൻ അമേരിക്കയുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നതായി ആവർത്തിച്ച് ഡോണൾഡ് ട്രംപ്
- എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്
വാഷിങ്ടൺ : ഇറാൻ അമേരിക്കയുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നതായി ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാൻ താൻ നിർദേശിച്ച നിബന്ധനകൾ പാലിക്കാൻ തയ്യാറല്ല. ഹോർമുസ് കടലിടുക്കിൽ നിരീക്ഷണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സഖ്യരാജ്യങ്ങളോട് സംസാരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
ഇറാൻ്റെ ആക്രമണ ഭീഷണി ഹോർമുസ് കടലിടുക്കിൽ തുടരുന്നുവെന്നും ട്രംപ് പറഞ്ഞു. ചർച്ച നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് വീണ്ടും അവകാശവാദങ്ങളുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
CATEGORIES News
