ടെലകോം വകുപ്പിന്റെ നിർദ്ദേശ പ്രകാരമുള്ള കാളിങ് നെയിം പ്രസന്റേഷൻ സംവിധാനം ഇന്നു മുതൽ നിലവിൽ

ടെലകോം വകുപ്പിന്റെ നിർദ്ദേശ പ്രകാരമുള്ള കാളിങ് നെയിം പ്രസന്റേഷൻ സംവിധാനം ഇന്നു മുതൽ നിലവിൽ

  • മൊബൈൽ കമ്പനികൾക്ക് നൽകിയ ഉത്തരവ് പ്രകാരമാണിത്

ന്യൂഡൽഹി : ടെലകോം വകുപ്പിന്റെ നിർദ്ദേശ പ്രകാരമുള്ള കാളിങ് നെയിം പ്രസന്റേഷൻ സംവിധാനം ഇന്നു മുതൽ നിലവിൽ. ഫോണുകളിൽ കാളർ ഐഡി സംവിധാനം നെറ്റ് വർക് സംവിധാനത്തിന് അകത്ത് തന്നെ ഏർപ്പെടുത്താൻ മൊബൈൽ കമ്പനികൾക്ക് നൽകിയ ഉത്തരവ് പ്രകാരമാണിത്. ഫൈവ് ജി, ഫോർ ജി സിം കാർഡുകൾ ഉപോയോഗിക്കുന്നവരുടെ ഫോണുകളിലാണ് ആദ്യ ഘട്ടം ഇത് പ്രവർത്തന ക്ഷമമാവുക. എന്നാൽ ഉപയോക്താക്കൾക്ക് ഏറ്റവും വലിയ തലവേദനായായിട്ടുള്ള കൊമേഷ്യൽ കാളുകളുടെ കാര്യത്തിൽ ഇനിയും വ്യക്തതയില്ല. അതത് സ്ഥാപനങ്ങൾക്ക് അവരുടെ സ്ഥാപനത്തിൻ്റെ പേര് നൽകി രജിസ്റ്റർ ചെയ്യാം എന്ന ഉപാധി നൽകുകകയാണ് ചെയ്ത‌ിരിക്കുന്നത്.

ഇതിൽ വ്യക്തികളുടെ പേരുകളാണ് രേഖപ്പെടുത്തുന്നത് എങ്കിൽ വാണിജ്യ കാളുകളെ എങ്ങനെ തിരിച്ചറിയാം എന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. കാളിങ് നെയിം പ്രസൻ്റേഷൻ അഥവാ സിനാപ് എന്ന പേരിൽ അവതരിപ്പിച്ച സംവിധാനം വഴി ഉപഭോക്താവിന്റെ ഫോണിൽ വിളിക്കുന്നയാൾ സിം എടുക്കുന്ന സമയത്ത് നൽകിയ പേരും നമ്പറിന് ഒപ്പം കാണിക്കുന്ന മാൻഡേറ്ററി സംവിധാനമാണിത്. സേവ് ചെയ്യാത്ത അജ്ഞാത നമ്പറുകളിൽ നിന്നുള്ള കാളുകളിലും ഇതുവഴി വിളിക്കുന്ന സിം ഉടമയുടെ പേര് കാണാം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )