
ഗൾഫ് മേഖലയിൽ 6 യുദ്ധ കപ്പലുകളെ വിന്യസിച്ച് ഇന്ത്യ
- ഗൾഫ് മേഖലയിൽ ഓപ്പറേഷൻ സങ്കൽപ് ദൗത്യത്തിന് കീഴിൽ ആറിലധികം യുദ്ധക്കപ്പലുകളെയാണ് നിലവിൽ വിന്യസിച്ചിരിക്കുന്നത്.
ദില്ലി : ഗൾഫ് മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകളുടെ എണ്ണം വർധിപ്പിച്ചു. ഗൾഫ് മേഖലയിൽ ഓപ്പറേഷൻ സങ്കൽപ് ദൗത്യത്തിന് കീഴിൽ ആറിലധികം യുദ്ധക്കപ്പലുകളെയാണ് നിലവിൽ വിന്യസിച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഇന്ത്യൻ പതാക ഘടിപ്പിച്ച എൽ.പി.ജി, ക്രൂഡ് ഓയിൽ കപ്പലുകൾക്ക് യുദ്ധക്കപ്പലുകൾ സുരക്ഷാ അകമ്പടി സേവിക്കുകയാണ്.മേഖലയിൽ കൂടുതൽ പ്രകോപനമുണ്ടാക്കാതെ സംയമനം പാലിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നുമാണ് ഇന്ത്യയുടെ പൊതുവായ നിലപാട്.
CATEGORIES News
