ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

  • ഇറാന്റെ സൈനിക ശേഷി ഇല്ലാതെയാക്കുന്നതിൽ അമേരിക്ക വിജയിച്ചു, ഇറാൻ്റെ ആണവശേഷി പൂർണമായും തകർത്തു

വാഷിംഗ്‌ടൺ: ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ ലക്ഷ്യത്തിനരികെ എന്ന് അവകാശ വാദം. ഇറാനിലെ ഭീകരവാദ ഭരണകൂടം മാറ്റാനുള്ള ശ്രമം ലക്ഷ്യം കൈവരിക്കാൻ പോവുകയാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അവകാശപ്പെട്ടത്. ഇറാന്റെ സൈനിക ശേഷി ഇല്ലാതെയാക്കുന്നതിൽ അമേരിക്ക വിജയിച്ചു, ഇറാൻ്റെ ആണവശേഷി പൂർണമായും തകർത്തു, ഇറാന്റെ ഭരണ നേതൃത്വത്തെ ഇല്ലാതെയാക്കി എന്നിങ്ങനെയാണ് ട്രംപ് അവകാശപ്പെടുന്നത്. അതേസമയ ഇറാനുമായി വെടിനിർത്തൽ കരാറിലെത്താനുള്ള സാധ്യതയില്ലെന്നും ട്രംപ് പറഞ്ഞു. ഹോർമൂസ് കടലിടുക്ക്, അത് ഉപയോഗപ്പെടുത്തുന്ന രാഷ്ട്രങ്ങളാണ് സംരക്ഷിക്കേണ്ടതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

ഇറാന്റെ സൈനിക ശേഷി അവസാനിപ്പിക്കുന്നതിൽ അമേരിക്ക ലക്ഷ്യത്തിന് അടുത്തെത്തിയെന്ന് ട്രംപിന്റെ അവകാശ വാദം. അതേസമയം, വെടിനിറുത്തൽ കരാർ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നായിരുന്നു ട്രംപിന്റെ മറുപറി. എതിരാളിയെ പൂർണമായി ഇല്ലാതാക്കുമ്പോൾ വെടിനിർത്തലിന് സാധ്യതയില്ലെന്നാണ് ട്രംപ് പറയുന്നത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം നിയന്ത്രിക്കാനും ഇറാനെതിരായ സൈനിക നീക്കങ്ങളിൽ സഹായിക്കാനുമുള്ള തന്റെ ആവശ്യം തള്ളിയ നാറ്റോ രാജ്യങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ട്രംപ് ഉയർത്തുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )