
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരം പിടിക്കുമെന്ന് കെ സുധാകരൻ
- നിയമസഭയിലേക്ക് മത്സരിക്കാമെന്ന് വാഗ്ദാനം ഉണ്ടായിരുന്നില്ല.
കണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരം പിടിക്കുമെന്ന് കെ സുധാകരൻ. ഇടത് കോട്ടകൾ കോൺഗ്രസ് പിടിച്ചെടുക്കുമെന്നും എൽഡിഎഫ് മൂന്നാം തവണയും വരില്ലെന്നും കെ സുധാകരൻ പറഞ്ഞു. മനസ് മടുത്ത് പോകുന്ന ആളല്ലെന്ന് താനെന്നും സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കൾ എന്നെ ഉപദേശിച്ചു. അത് അംഗീകരിക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ടെന്നും സുധാകരൻ പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് ആഗ്രഹിച്ചു.രാഹുൽ ഗാന്ധിയുമായി സംസാരിച്ചിരുന്നുവെന്നും അവർക്കും പരിമിതികൾ ഉണ്ടായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.

നിയമസഭയിലേക്ക് മത്സരിക്കാമെന്ന് വാഗ്ദാനം ഉണ്ടായിരുന്നില്ല. വി ഡി സതീശനുമായി പ്രശ്‌നമില്ലെന്നും സതീശൻ കടുത്ത നിലപാടൊന്നും സ്വീകരിച്ചില്ലെന്നും സുധാകരൻ പറഞ്ഞു. സതീശനുമായി ശത്രുത ഉണ്ടെന്ന് വരുത്താൻ ശ്രമം ഉണ്ടായി. എന്നും നല്ല ഉപദേശം നൽകുന്ന നേതാവാണ് എ കെ ആന്റണിയെന്നും വിവാദങ്ങൾക്കിടെ രണ്ടുതവണ ആന്റണി വിളിച്ചിരുന്നുവെന്നും സുധാകരൻ പറഞ്ഞു. പരമാവധി ഇടങ്ങളിൽ പ്രചാരണത്തിന് പോകുമെന്നും അദ്ദേഹം പറഞ്ഞു.
