നാമനിർദേശ പത്രിക സമർപ്പിച്ച് വി.ഡി സതീശൻ

നാമനിർദേശ പത്രിക സമർപ്പിച്ച് വി.ഡി സതീശൻ

  • പ്ലാച്ചിമട സമര സമിതിയാണ് വിഡി സതീശന് കെട്ടിവെയ്ക്കാനുള്ള പണം നൽകിയത്.

എറണാകുളം: പറവൂരിൽ വീണ്ടും ജനവിധി തേടാനിറങ്ങുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാമനിർദേശ പത്രിക സമർപ്പിച്ചു. പറവൂരിലെ കോൺഗ്രസ് ഓഫീസായ രാജീവ് ഭവനിൽ നിന്ന് കാൽനടയായിട്ടാണ് അഡീഷണൽ തഹസിൽദാർ ഓഫീസിലെത്തിയത്. വിഡി സതീശനമൊപ്പം കാൽനടയായി പ്രവർത്തകരും നേതാക്കളും ഓഫീസിലേക്ക് അനുഗമിച്ചു. മുദ്രവാക്യം വിളികളോടെയാണ് പ്രവർത്തകർ പത്രിക സമർപ്പണം ആഘോഷമാക്കിയത്. രണ്ട് സെറ്റ് നാമനിർദേശ പത്രികയാണ് വിഡി സതീശൻ നൽകിയത്.

പ്ലാച്ചിമട സമര സമിതിയാണ് വിഡി സതീശന് കെട്ടിവെയ്ക്കാനുള്ള പണം നൽകിയത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നു മണിവരെയാണ് പത്രിക സമർപ്പണത്തിനുള്ള സമയം. പ്രമുഖർ അടക്കം നിരവധി പേർ ഇന്ന് വിവിധ ഇടങ്ങളിൽ പത്രികകൾ സമർപ്പിച്ചു. നാളെയാണ് പത്രികകളുടെ സൂക്ഷ്‌മ പരിശോധന.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )