പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാര; വർധിപ്പിച്ചത് 5.30 രൂപവരെ

പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാര; വർധിപ്പിച്ചത് 5.30 രൂപവരെ

  • മറ്റു കമ്പനികളും കൂട്ടുമെന്ന് ആശങ്ക

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണവിതരണക്കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി.കൂട്ടിയത് പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസൽ 3 രൂപയുമാണ്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് നയാര. ഇന്ത്യയിൽ 7,000ഓളം പെട്രോൾ പമ്പുകൾ നയാരയ്ക്കുണ്ട്.

ഇറാൻ യുദ്ധം തുടങ്ങിയതോടെ ഹോർമുസ് വഴിയുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി തടസ്സപ്പെടുകയും രാജ്യാന്തര വില കൂടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ യുഎസ്, ജർമനി, ഫ്രാൻസ്, പാക്കിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്ധനവില കൂട്ടിയപ്പോഴും ഇന്ത്യൻ കമ്പനികൾ വില പരിഷ്കരിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞദിവസം പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രീമിയം പെട്രോൾ വില കൂട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നയാര എനർജിയും വില കൂട്ടിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )