ഇൻഡിഗോ വിമാനത്തിന്റെ എൻജിൻ തകരാറ് മൂലം വിശാഖപട്ടണത്ത് എമർജൻസി ലാൻഡ് ചെയ്തു

ഇൻഡിഗോ വിമാനത്തിന്റെ എൻജിൻ തകരാറ് മൂലം വിശാഖപട്ടണത്ത് എമർജൻസി ലാൻഡ് ചെയ്തു

  • റൺവേ 28ആയിരുന്നു എമർജൻസി ലാൻഡിംഗ്

ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിന് എൻജിൻ തകരാറ്. വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട വിമാനത്തിന് എമർജൻസി ലാൻഡിംഗ്. വിശാഖപട്ടണത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനാണ് എൻജിൻ തകരാറുണ്ടായത്. ഇന്ന് രാവിലെ 10.39ഓടെയാണ് വിമാനം എമർജൻസി ലാൻഡ് ചെയ്തത്.

റൺവേ 28ആയിരുന്നു എമർജൻസി ലാൻഡിംഗ്. 161 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ലാൻഡിംഗിന് തൊട്ട് മുൻപായി ആയിരുന്നു സാങ്കേതിക തകരാർ കണ്ടെത്തിയതോടെ ലാൻഡിംഗ് പ്രഥമ പരിഗണനയിലേക്ക് മാറ്റുകയായിരുന്നു. ബോയിംഗ് 737 വിമാനത്തിലാണ് സാങ്കേതിക തകരാറുണ്ടായത്. 15 വർഷമായി സർവീസ് നടത്തുകയാണ് ഈ വിമാനം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )