
പശ്ചിമേഷ്യൻ സംഘർഷം:ശനിയാഴ്ചമുതൽ രണ്ടുമാസത്തെ റേഷൻ ഒന്നിച്ചു വാങ്ങാം
- മഞ്ഞക്കാർഡിന് അരി, ഗോതമ്പ്, ആട്ട എന്നിവയടക്കം 70 കിലോ ഭക്ഷ്യസാധനങ്ങൾ ലഭിക്കും
തിരുവനന്തപുരം : പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ചു നൽകും. ഈ മാസം നാലിനു വിതരണം ആരംഭിയ്ക്കും . വെള്ളക്കാർഡിന് രണ്ടുമാസത്തെ വിഹിതമായി 10 കിലോ അരി ഒരുമിച്ചു വാങ്ങാം. നീലക്കാർഡിന് രണ്ടുമാസത്തെ വിഹിതത്തിനു പുറമേ അഞ്ചുകിലോ അരി കൂടുതലായും ലഭിക്കും.

മഞ്ഞക്കാർഡിന് അരി, ഗോതമ്പ്, ആട്ട എന്നിവയടക്കം 70 കിലോ ഭക്ഷ്യസാധനങ്ങൾ ലഭിക്കും. പിങ്ക് കാർഡിലെ ഓരോ അംഗത്തിനും 10 കിലോ വീതം ലഭിക്കും. ഈ മാസത്തെ വിഹിതം ഏപ്രിൽ നാലുമുതൽ 30 വരെയേ വാങ്ങാനാകൂ. മേയിലെ വിഹിതം ഏപ്രിൽ നാലുമുതൽ മേയ് 30 വരെ വാങ്ങാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
CATEGORIES News
