
എൽപി എസ് ടി സമര നേതാവ് വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ
ഭക്ഷണം കഴിച്ചില്ലെങ്കിൽ ആരോഗ്യസ്ഥിതി വഷളാകുമെന്ന് ആർഎംഒ പറഞ്ഞു.
തിരുവനന്തപുരം: റാങ്ക് പട്ടികയിൽനിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാർത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ. നിലവിൽ വളർമതി ഐസിയുവിൽ തുടരുകയാണ്. നിരാഹാരം അവസാനിപ്പിച്ചിട്ടുമില്ല. ഭക്ഷണം കഴിച്ചില്ലെങ്കിൽ ആരോഗ്യസ്ഥിതി വഷളാകുമെന്ന് ആർഎംഒ പറഞ്ഞു. വളർമതി നിരാഹാരം തുടങ്ങിയിട്ട് ഇന്ന് ഇരുപതാം ദിവസമാണ്.

ഇന്നലെയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം എൽ.പി.എസ്.ടി സമരവുമായി ബന്ധപ്പെട്ട് പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പോലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിന് ഡി.വൈ.എഫ്.ഐക്കും എൽ.പി.എസ്.ടി സമരസമിതിക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.
CATEGORIES News
