
വീണാ ജോർജിനെതിരെ യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് വ്യാപകമായ സൈബർ ആക്രമണം നടക്കുന്നതായി പരാതി
- പ്രചാരണത്തിന്റെ ഭാഗമായുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ അശ്ലീലവും അസഭ്യവുമായ കമന്റുകൾ പ്രചരിപ്പിക്കുകയാണ്
തിരുവനന്തപുരം: ആറൻമുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും ആരോഗ്യ മന്ത്രിയുമായ വീണാ ജോർജിനെതിരെ യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് വ്യാപകമായ സൈബർ ആക്രമണം നടക്കുന്നതായി പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ അശ്ലീലവും അസഭ്യവുമായ കമന്റുകൾ പ്രചരിപ്പിക്കുകയാണ്.

മന്ത്രി വീണാ ജോർജ് തന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി വോട്ട് അഭ്യർത്ഥിക്കുമ്പോൾ,അതിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വ്യക്തിഹത്യ നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കോൺഗ്രസ്, ലീഗ് പ്രവർത്തകരാണ് ഈ അധിക്ഷേപങ്ങൾക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
CATEGORIES News
