യുദ്ധ പ്രതിസന്ധിയിൽ കുതിച്ചുയർന്ന് എണ്ണവില

യുദ്ധ പ്രതിസന്ധിയിൽ കുതിച്ചുയർന്ന് എണ്ണവില

  • യുദ്ധത്തിൽ നേരിട്ട നഷ്ടം ഇതിലൂടെ ഈടാക്കുമെന്നും നിയമ വിധേയമാക്കാനൊരുങ്ങുകയാണ് ഇറാൻ

ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയിൽ കുതിച്ചുയർന്ന് എണ്ണവില. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.4 ഡോളർ ഉയർന്ന് 111.43ൽ എത്തി. 2.2 ശതമാനമാണ് ഒറ്റ രാത്രിയിൽ ഉയർന്നത്. അതേസമയം, ഹോർമുസ് കടലിടുക്ക് കടന്ന എണ്ണടാങ്കർ ഗുജറാത്ത് തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ഹോർമൂസിൽ നാല് എൽപിജി ടാങ്കറുകളാണ് അനുമതി കാത്ത് കിടക്കുന്നത്. ഹോർമുസിൽ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാനൊരുങ്ങുകയാണ് ഇറാൻ.

യുദ്ധത്തിൽ നേരിട്ട നഷ്ടം ഇതിലൂടെ ഈടാക്കുമെന്നും നിയമ വിധേയമാക്കാനൊരുങ്ങുകയാണ് ഇറാൻ. അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കിൽ ഇറാൻ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )