
യുഎഇയിൽ ഇറാന്റെ തുടർച്ചയായ ഡ്രോൺ ആക്രമണം
- മുസഫയിലെ ICAD സിറ്റിയിലുള്ള റനീൻ സിസ്റ്റംസ് എന്ന കമ്പനിക്ക് മുകളിലാണ് ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചത്.
ദുബൈ: യുഎഇയിൽ ഇന്നും ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. അബൂദബിയിൽ ഡ്രോൺ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് ഒരു ഘാന സ്വദേശിക്ക് പരിക്കേറ്റു. മുസഫയിലെ ICAD സിറ്റിയിലുള്ള റനീൻ സിസ്റ്റംസ് എന്ന കമ്പനിക്ക് മുകളിലാണ് ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചത്.
ഇയാൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഫുജൈറയിലെ പ്രമുഖ ടെലികോം കമ്പനിയായ ‘ഡു’ (Du) വിന്റെ കെട്ടിടത്തിന് നേരെയും ഇറാൻ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഫുജൈറ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. സ്ഥലത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.
CATEGORIES News
