
പമ്പയിലെ സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണമെന്നും വെർച്വൽ ക്യൂ സമയപരിധിയിൽ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നൽകി
ഭക്തർ എത്താത്തതിന്റെ കാരണവും ബുക്കിംഗ് സംവിധാനത്തിൽ അസ്വാഭാവികതയും പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു
തിരുവനന്തപുരം: പമ്പയിലെ സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണമെന്നും വെർച്വൽ ക്യൂ സമയപരിധിയിൽ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നൽകി. ഭക്തർ എത്താത്തതിന്റെ കാരണവും ബുക്കിംഗ് സംവിധാനത്തിൽ അസ്വാഭാവികതയും പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.സമയനിബന്ധനകളും യാത്രാ പ്രതിസന്ധികളും ഭക്തരിൽ ആശങ്ക ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ശബരിമലയിൽ ജനുവരി ഒമ്പതുവരെയുള്ള എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിങ് നിറഞ്ഞുകഴിഞ്ഞെങ്കിലും ദർശനത്തിന് എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്.

ഇതിൽ അസ്വാഭാവികത ഉണ്ടോയെന്ന് അന്വേഷിക്കാൻ ദേവസ്വം മന്ത്രി കെ മുരളീധരൻ നിർദേശം നൽകി.ഏജൻസികളോ മറ്റോ കൂട്ടത്തോടെ വെർച്വൽ ക്യൂ ബുക്കിങ് ചെയ് ശേഷം തീർത്ഥാടനത്തിന് എത്താത്തതാണോ എന്ന സംശയം ഉയർന്നെങ്കിലും പോലീസ് ഇത് തള്ളി. ആധാർ കാർഡ് ഉപയോഗിച്ചാണ് വെർച്വൽ ക്യൂ ബുക്കിങ് എന്നും കൂട്ടത്തോടെ ബുക്കിങ് പ്രായോഗികമല്ലെന്നുമാണ് പോലീസ് പറയുന്നത്. വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ തിരക്ക് കണക്കിലെടുത്ത് മറ്റൊരു ദിവസത്തേക്ക് തീർത്ഥാടനം മാറ്റിവെച്ചതാകാമെന്നാണ് അനുമാനം.
