
പേരാവൂരിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന് പരാതി
- ബൂത്ത് ഏജന്റ് സജിത മോഹനന്റെ ശരീരത്തിലേക്ക് നായിക്കുരണ പൊടി വിതറിയെന്നാണ് പരാതി.
കണ്ണൂർ : പേരാവൂരിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന് പരാതി. ബൂത്ത് ഏജന്റ് സജിത മോഹനന്റെ ശരീരത്തിലേക്ക് നായിക്കുരണ പൊടി വിതറിയെന്നാണ് പരാതി. സിപിഐഎം പ്രവർത്തകരാണ് ആ പിന്നിൽ എന്നാണ് യുഡിഎഫ് ആരോപണം. പേരാവൂർ മണ്ഡലത്തിലെ 85-ാം നമ്പർ ബൂത്തായ മുഴക്കുന്ന് സർക്കാർ യു പി സ്കൂളിലാണ് സംഭവം. വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്ന് യുഡിഎഫ് ആരോപിച്ചു. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷനും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫ് ആവശ്യപ്പെട്ടു
CATEGORIES News
